സൗത്ത് കൊടിയത്തൂരിലെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇരട്ടക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്‍ ഉന്നതിയില്‍ എത്തിയ പ്രതിഭകളെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എസ് ഡബ്ലിയു ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയ കുളങ്ങര ജബ്ബാര്‍, റൈഹാനത്ത് എന്നിവരുടെ മകള്‍ കെ.സില്‍നയെയും മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി മനപ്പാഠമാക്കിയ കണ്ണാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ഹസീന മകന്‍ മുഹമ്മദ് ഹാഷിറിനെയും ആദരിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് കുഞ്ഞോയി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. എം അഹ്‌മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം സി.മുഹമ്മദ് അന്‍വര്‍ മാസ്റ്റര്‍, പി.സി. അബൂബക്കര്‍ മാസ്റ്റര്‍, പി ബഷീറുദ്ധീന്‍ മാസ്റ്റര്‍, പി അബ്ദുല്‍ ഹഖ്, കെ അബ്ദു മാസ്റ്റര്‍,ശരീഫ ഹഖ്, കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്റര്‍, പി അബ്ദുറഹിമാന്‍, വി സുബൈര്‍ എന്നിവര്‍ സംസാരിച്ചു. കെ. സില്‍ന, മുഹമ്മദ് ഹാഷിര്‍ എന്നിവര്‍ മറുമൊഴി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *