കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. പിഎസ്‌സി ഹര്‍ജി നല്‍കിയെന്ന് കരുതി സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ പിഎസ്‌സി സാവകാശം തേടി. രണ്ട് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ സ്റ്റേ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് പിഎസ്സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ക്കാണ് വീഴച സംഭവിച്ചത്. െൈക്രം ബ്രാഞ്ച് അന്വേഷണവും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കഴിഞ്ഞ ദിവസം വിവാദ പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു. പരാതിക്കാരനായ ശ്യാം കൃഷ്ണന്‍ പുതിയ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി. മുമ്പ് ഒന്നാമതായിരുന്ന അരുണ്‍ ജെ പ്രതാപന്‍ പുതുക്കിയ റാങ്ക് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുമാണ്. ചീഫ് പ്ലാനിങ് കോര്‍ഡിനേഷന്‍ തസ്തികയിലേക്കുള്ള പുതുക്കിയ പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചപ്പോള്‍ നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോന്‍ അതേ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *