അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 2025 ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. ഇതിന് മുമ്പ് തന്നെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) നാടുകടത്താനായി ഏകദേശം 1.5 ദശലക്ഷം വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.18,000 ത്തോളം രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാർ യുഎസ് സർക്കാർ തയ്യാറാക്കിയ ഈ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2024 നവംബറിൽ പുറത്തിറക്കിയ ഐസിഇ ഡാറ്റാ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ തടങ്കലില്‍ അല്ലാതെ നാടുകടത്തപ്പെടേണ്ടവരുടെ പട്ടികയില്‍ 1.5 ദശലക്ഷം വ്യക്തികളാണ് ഉള്ളത്. അതില്‍ 17,940 ഇന്ത്യക്കാരും ഉൾപ്പെടുന്നു.പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പ്രകാരം മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാമത്തെ വലിയ സംഖ്യ ഇന്ത്യക്കാരുടേതാണ്. യുഎസിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്കുകൾ. ഒക്ടോബറിൽ ഈ ഡാറ്റ പുറത്തുവിടുന്നതിന് മുമ്പ് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ യുഎസ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *