ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ. മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും ജോക്കോവിച്ചിന് വിലക്കേര്‍പ്പെടുത്തി.ജോക്കോവിച്ച് ഓസ്ട്രേലിയ വിടണമെന്ന് പൊതുതാല്‍പര്യം കണക്കിലെടുത്ത് തീരുമാനം എന്ന് ഓസ്ട്രേലിയന്‍ സർക്കാർ വ്യക്തമാക്കി. കോവിഡ്‌ വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതിനാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ജോക്കോവിച്ച് ഉടനെ കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പൺ കോര്‍ട്ടിൽ ജോക്കോവിച്ച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്‍റില്‍ ജോക്കോവിച്ചിനെ ടോപ് സീഡായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *