സംസ്ഥാനത്ത് ഇടത് പക്ഷ സർക്കാറിൻ്റെ ജനദ്രോഹ നയങ്ങളെ എതിർക്കുന്നതിന് പകരം പ്രതിപക്ഷ നേതാവ് സർക്കാറിനെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ആരോപിച്ചു. ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ സംരക്ഷകരായി സി പി എം ഉം കോൺഗ്രസ്സും മാറി. രജ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസ് എൻ ഐ എ ക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു കുന്ദമംഗലത്ത് അഡ്വ: പി.വിജയകുമാർ,കെ സി രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരു അദ്ദേഹം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ BJPസംസ്ഥാന സമിതി അംഗം ടി പി സുരേഷ്, ജില്ല കമ്മറ്റി അംഗം കെ സി വത്സരാജ് ,മണ്ഡലം ജനറൽ സെക്രട്ടറി പി സിദ്ധാർത്ഥൻ, മണ്ഡലം സെക്രട്ടറി ഒ .സുഭദ്രൻ ,ഒളവണ്ണ മണ്ഡലം സെക്രട്ടറി പുഷൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *