കുന്ദമംഗലം: സാഹോദര്യം പടരും സാമൂഹിക നീതി പുലരും എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുന്ദമംഗലം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് ആയിഷ മന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

2024 വര്‍ഷത്തേക്കുള്ള ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ആയി മുസ്അബ് അലവി, സെക്രട്ടറിയായി ഹദിയ ഹനാന, വൈസ് പ്രസിഡന്റ് ആയി വാരിസുല്‍ ഹഖ്, ജോയിന്റ് സെക്രട്ടറിയായി അഫ്ര തമന്ന എന്നിവരെ തിരഞ്ഞെടുത്തു. ജില്ല സെക്രട്ടറി ആയിഷ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

ഫ്രറ്റേണിറ്റി ദേശീയ കൗണ്‍സില്‍ അംഗം ഹനാന, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ഇ. പി ഉമര്‍, റന്‍തീസ് കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *