കണ്ണൂർ തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എച്ചൂര്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ബോംബ് എറിഞ്ഞ സംഘത്തിലെ പ്രധാനിയാണ് അക്ഷയ് എന്നും പ്രതികളെ തിരിച്ചറഞ്ഞതായും അസിസ്റ്റന്റ് കമ്മീഷണര്‍ പിപി സദാനന്ദന്‍ പറഞ്ഞു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും എ.സി.പി മാധ്യമങ്ങളോട് പറഞ്ഞു.മൃതദേഹം മാറ്റാൻ വൈകിയതല്ല. പരിക്കേറ്റ് കിടക്കുന്ന ആളുടെ ജീവൻ രക്ഷിക്കാൻ പെട്ടന്ന് ആശുപത്രിയിലെത്തിക്കാറുണ്ട്. എന്നാൽ തലച്ചോർ ചിന്നിച്ചെതറി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിനാൽ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാതെ മൃതദേഹം അവിടെ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് കണ്ണൂര്‍ തോട്ടടയില്‍ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇന്നലെ വിവാഹവീട്ടില്‍ യുവാക്കള്‍ രണ്ടു സംഘങ്ങളായി ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ 6 പേര്‍ക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാര്‍ട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടന്‍, 100 മീറ്റര്‍ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *