തെലങ്കാനയിൽ അഞ്ച് വയസ്സുകാരൻ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു. ഖമ്മം ജില്ലയിലെ പുട്ടാണി തണ്ട സ്വദേശിയായ ബാനോത് ഭരത് (5) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച റോഡിൽ കളിക്കുമ്പോളാണ് കുട്ടിയെ നായ്ക്കൾ ആക്രമിച്ചത്. ഞായറാഴ്ച കുട്ടിക്ക് പേ വിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി.
ഇതിന് പിന്നാലെ വീട്ടുകാർ കുട്ടിയെ ഖമ്മത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ അടിയന്തരമായി ചികിത്സയ്ക്ക് ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ തിങ്കളാഴ്ച കുട്ടിയെ ആശുപത്രിയിലേക്ക് ബസിൽ കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. കുട്ടി ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു എന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്

രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഭാരത്. നേരത്തെ ഹൈദരാബാദിൽ തെരുവ് നായ്ക്കൾ നാല് വയസ്സുകാരനെ കടിച്ചുകൊന്നിരുന്നു. ഖമ്മത്തും വിക്രാബാദിലുമായി തെരുവു നായ്ക്കളുടെ ആക്രമണം വല്ലാതെ കൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തെരുവ് നായ ശല്യം കുറയ്ക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *