ന്യൂഡല്‍ഹി: സൈബര്‍ ലോകത്തെ 18 ഓളം അശ്ലീല ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അശ്ലീല കണ്ടന്റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ഈ 18 പ്ലാറ്റ്ഫോമുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന 19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍, 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്‌ഫോം യെസ്മയും നിരോധിച്ചവയില്‍ പെടുന്നു. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അദ്ദ, ട്രൈ ഫ്‌ലിക്കുകള്‍, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്.

ധാര്‍മ്മിക നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും അശ്ലീലമായ കണ്ടന്റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍ക്കാറിന്റെ നിലപാട് എന്ന് പുതിയ നിരോധനം സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *