ബ്രഹ്മപുരത്തേക്ക് പോകുന്ന മാലിന്യവണ്ടിയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ വീണ് വാഹനാപകടം. കാക്കനാട് സിഗ്നലില്‍ ആണ് സംഭവം. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ രോഷാകുലരായി പ്രതികരിച്ചു. നാല് വാഹനങ്ങള്‍ നാട്ടുകാര്‍ റോഡില്‍ തടഞ്ഞിട്ടിരിക്കുകയാണിപ്പോള്‍. ഇങ്ങനെ അപകടം സംഭവിക്കുന്നത് ഇവിടെ പതിവാണെന്ന് അപകടസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും വ്യക്തമാക്കി.മാലിന്യവണ്ടി മൂലം അപകടം സംഭവിക്കുന്നത് പതിവായതിനാല്‍ ഇതില്‍ നഗരസഭ അധികൃതര്‍ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കോര്‍പറേഷൻ സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *