മാസങ്ങളായി വെള്ളവും വെളിച്ചവുമില്ലാതെ ദുരിതമനുഭവിക്കുന്ന രാജലക്ഷ്മിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു.കെഎസ്ഇബിയുടെ സംയോജിതമായ ഇടപെടലിനെ തുടർന്നാണ് വൈദ്യുതി കണക്ഷൻ ലഭിച്ചത്. സ്വന്തം വീട്ടിൽ വെള്ളവും വെളിച്ചവുമില്ലാതെ മാസങ്ങളോളം താമസിക്കേണ്ടി വന്ന 55 വയസ്സുകാരി രാജലക്ഷ്മിയുടെ കഥ പുറംലോകത്ത് എത്തിച്ചത് ജനശബ്ദമാണ്. ഇലക്ട്രീഷ്യൻ സതീഷ് വഴിയാണ് വയോധികയുടെ ദയനീയ അവസ്ഥ ജനശബ്ദം അറിയുന്നത്. ഈ കൊടും വേനലിലും ഫാൻ ഇല്ലാതെയാണ് ഇവർ അവിടെ താമസിച്ചിരുന്നത്. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് നാല് ഇലക്ട്രിക് പോസ്റ്റുകൾ ആവശ്യമായിരുന്നു. നിർധന കുടുംബത്തിന് ആ തുക നൽകാൻ കഴിയുമായിരുന്നില്ല. ബി.പി.എൽ വിഭാഗത്തിൽ ആയിരുന്നെങ്കിലും ഉയർന്ന വരുമാനം കാരണം സർക്കാർ ധന സഹായവും ലഭിക്കില്ലായിരുന്നു.പന്നിയങ്കര വില്ലേജ് ഓഫീസർ കുമാർ,വി.എഫ്. ഒ ശൈലേന്ദ്രൻ അനുകൂലമായി പ്രവർത്തിച്ച് സർട്ടിഫിക്കറ്റ് നൽകുക്കായിരുന്നു. അസിസ്റ്റൻറ് എഞ്ചിനീയർ എൻ.രാജേഷ് കൃഷ്ണ, ഓവർസിയർ ബിജു. സബ് എൻജിനീയർ അലി, മറ്റു ജീവനക്കാർ,ജനശബ്ദം എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ സിബ്ഗത്തുള്ള,പ്രശസ്ത ശില്പി റിയാസ് കുന്ദമംഗലം തുടങ്ങിയവരുടെ സംയോജിത ഇടപെടലാണ് ഈ നിർധന കുടുംബത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാരണമായത്.കഴിഞ്ഞവർഷം ഏപ്രിൽ ഇവരുടെ അമ്മ മരണപ്പെട്ടു. അസുഖബാധിതയായ അമ്മയെ സംരക്ഷിച്ചത് രാജലക്ഷ്മിയായിരുന്നു. എന്നാൽ സ്വത്ത് ഭാഗം വെച്ചപ്പോൾ രാജലക്ഷ്മിക്ക് അടുക്കളയോട് ചേർന്ന് ഒരു മുറി മാത്രമാണ് ലഭിച്ചത്. സഹോദരി ആ മുറിയിലേക്കുള്ള വഴി അടച്ചു.ആ മുറിയിൽ വൈദ്യുതി കണക്ഷൻ ഇല്ല. ഇതോടെ വെള്ളവും നിലച്ചു. സ്വന്തം റൂമിലേക്ക് കടന്നു ചെല്ലാൻ വീട് മുഴുവനായി കറങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് രാജലക്ഷ്മിയും ഭർത്താവ് ഗിരീഷിനും. റെയിൽവേ ജീവനക്കാരനായ ഗിരീശൻ ആരോഗ്യസംബന്ധമായ കാരണത്താൽ സ്വയം വിരമിക്കുകയായിരുന്നു. അതിനാൽ റെയിൽവേയിൽ നിന്ന് പെൻഷൻ ലഭിച്ചിരുന്നില്ല. റെയിൽവേ ട്രൈബ്യൂണൽ നടത്തിയ കേസിലൂടെയാണ് വളരെ തുച്ഛമായ തുക കുടുംബത്തിന് ലഭിക്കുന്നത്. ഇതാണ് ഈ കുടുംബത്തിലെ ഏക വരുമാനം മാർഗ്ഗം.രാജലക്ഷ്മിയ്ക്കും കുടുംബത്തിനും ഇനി സമാധാനത്തോടെ അന്തിയുറങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *