കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലത്ത് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ എന്തൊക്കെയാണ് സാറേ ” പത്താം ക്ലാസുകാരിയായ ഭിന്നശേഷിക്കാരി മിടുക്കി പെൺകുട്ടി ഫാത്തിമ മിയയുടെ ചോദ്യം കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മലിനോട് ആയിരുന്നു. ചെറു ചിരിയോടെ കുട്ടികളോടെല്ലാം ആയി സിഐ ചോദ്യത്തിന് വ്യക്തമായും സരസമായും ഉത്തരങ്ങൾ പറഞ്ഞു. പോലീസിനോടുള്ള അവരുടെ ഭയം ക്രമേണ അലിഞ്ഞില്ലാതായി. കാക്കിയണിഞ്ഞ പോലീസ് ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും തങ്ങളുടെ സംരക്ഷകരാണ് എന്നുള്ള തിരിച്ചറിവിൽ അവർ കൂടുതൽ ചോദ്യങ്ങൾ എയ്തു. കുന്ദമംഗലത്തെ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി കുട്ടികൾക്ക് പോലീസിനെ അടുത്തറിയാനും അവരുമായി സംവദിക്കാനുമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഈ ചോദ്യോത്തരങ്ങൾ അരങ്ങേറിയത്.

ട്രസ്റ്റ് ചെയർമാൻ നൗഷാദ് തെക്കയിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കുന്ദമംഗലം സർകിൾ ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മൽ കുട്ടികളുമായി സംവദിച്ചു. സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ ,മിയ ഫാത്തിമ , മുസ്തഫ നു സ് രി,ട്രസ്റ്റ് ഭാരവാഹികളായ ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, ഗിരീശൻ കുന്ദമംഗലം, സി വി സംജിത്ത് ,ടികെ ഹിതേഷ് കുമാർ , ദിയ അഷറഫ് ഷാരൂൺ ,സുബൈദ ,തുടങ്ങിയവർ സംസാരിച്ചു. സംവാദത്തിനു ശേഷം കുട്ടികളും അവരുടെ രക്ഷിതാക്കളും പോലീസ് ഉദ്യോഗസ്ഥരും ട്രസ്റ്റ് ഭാരവാഹികളും കൂട്ടായി ഇഫ്താർ മീറ്റും കഴിഞ്ഞശേഷം ആണ് ചടങ്ങ് അവസാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *