ന്യൂഡൽഹി: പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി വനിതാ സംവരണ ബില്ലിന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി നരേന്ദ്ര മോദി. സ്ത്രീ ക്ഷേമവുമായി ബന്ധപ്പെട്ട നിയമ നിർമാണത്തിൽ സംയുക്ത രാഷ്ട്രീയ സമീപനം ആവശ്യമാണെന്നും ഇത് പാർട്ടി നിലപാടിനപ്പുറം പൊതുബാധ്യതയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുന്ന നാരി ശക്തി വന്ദൻ നടപ്പിലാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
ആഭ്യന്തര ചർച്ചകൾക്ക് ശേഷം ബില്ലിൽ വേണ്ട നിലപാട് സ്വീകരിക്കുമെന്ന് മോദിയുമായുള്ള സംഭാഷണത്തിന് ശേഷം ഖാർഗെ അറിയിച്ചു. പാർലമെൻ്റ് കോംപ്ലക്സിൽ വെച്ച് നടന്ന 135ാമത് അംബേദ്കർ ജയന്തി ആചരണത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
