ധാക്ക∙ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അതിതീവ്രചുഴലിക്കാറ്റ് ‘മോഖ’ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന മോഖ ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരങ്ങളില്‍ കനത്തനാശം വിതയ്ക്കുമെന്നാണു വിലയിരുത്തല്‍.

തീരത്തുടനീളം കനത്ത മഴ തുടങ്ങി. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പുണ്ട്. മ്യാന്‍മറും ബംഗ്ലദേശും പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ബംഗ്ലാദേശില്‍ മാത്രം 5 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍.

നാലായിരത്തില്‍ അധികം സുരക്ഷാ ക്യാംപുകളും സജ്ജീകരിച്ചു. രോഹിൻഗ്യൻ അഭയാര്‍ഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാര്‍ ജില്ലയില്‍ ഉള്‍പ്പെടെ അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ പ്രത്യേക സംഘം തന്നെ പ്രദേശത്ത് നിലയുറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *