ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും പോളിങ് 78 ശതമാനം നടന്നു. ജമ്മു കശ്മീരിൽ 40 ശതമാനത്തിനടുത്തും പോളിങ് രേഖപ്പെടുത്തി. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതിയത്.അതേസമയം, തെരഞ്ഞെടുപ്പിൽ വൻവിജയം അവകാശപ്പെട്ട് അമിത് ഷാ രംഗത്തെത്തി. ജമ്മു കശ്മീരിൽ പോളിംഗ് ഉയർന്നത് നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൂണ്ടിക്കാട്ടി. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരിൽ കൂടുതൽ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.40 നാണ് മോദി പത്രിക നൽകുന്നത്. എൻഡിഎയിലെ പ്രമുഖ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങ് എൻഡിഎയുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. പത്രിക സമർപ്പണത്തിന് മുന്നോടിയായി രാവിലെ 10 മണിക്ക് മോദി വാരാണസിയിലെ കാല ഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തുന്നുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020