കെട്ടാങ്ങൽ: കുടിവെള്ളം കിട്ടാനില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ നിസംഗതരായി നോക്കിനിൽക്കുന്ന പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി . ജില്ല മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എൻ എം ഹുസൈൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ, സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട്, കുഞ്ഞിമരക്കാർ മലയമ്മ, എ കെ ഇബ്രാഹിം ഹാജി,പി. ടി. അബ്ദുള്ള മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി, ഇ. പി. അസീസ്, പി. കെ.ഹക്കീം മാസ്റ്റർ, പിടിഎ റഹ്മാൻ , സിബി ശ്രീധരൻ, റഫീഖ് കൂളിമാട്, ഫസീല സലീം, ഫാസിൽ കളൻതോട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *