ആലപ്പുഴ: ആലപ്പുഴയില്‍ കോളറ രോഗബാധ സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശി രഘു പി.ജിക്ക് (48) ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഘുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ വിശദ പരിശോധന നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
തലവടിയില്‍ സമീപവാസികളുടെ കിണറുകളില്‍ നിന്നും മറ്റ് ജലസ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. നിയന്ത്രണവിധേയമെന്നും നിര്‍മാര്‍ജനം ചെയ്‌തെന്നും കരുതിയിയിരുന്ന കോളറ കേസുകള്‍ ആവര്‍ത്തിക്കുന്നത് ആരോഗ്യ വകുപ്പിന് മുന്നിലുയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്.