സോഫിയ ഖുറേഷിയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പത്തു തവണ മാപ്പു പറയാന്‍ തയ്യാറെന്ന് ബിജെപി മന്ത്രി വിജയ് ഷാ. പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് മന്ത്രി എത്തിയത്.
‘എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോള്‍, ഞാന്‍ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, പത്ത് തവണ ക്ഷമാപണം നടത്താന്‍ ഞാന്‍ തയാറാണ്’ -വിജയ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാന്‍ സര്‍ക്കാര്‍ ദൗത്യം ഏല്‍പ്പിച്ച കേണല്‍ സോഫിയ ഖുറേഷിയ്ക്ക് എതിരെയാണ് അധിക്ഷേപ പരാമര്‍ശം മന്ത്രി നടത്തിയത്. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമര്‍ശിച്ചത്.