സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. കാലവര്‍ഷം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തില്‍ അര്‍ദ്ധ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും കുറച്ച് മേഖലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്​ അലർട്ട്.

ജൂൺ 17വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *