കോഴിക്കോട്: കുറ്റ്യാടിയിലെ സ്വകാര്യ ലാബില്‍ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടത്തിപ്പുകാരന്‍ പിടിയില്‍. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബില്‍ ഉടമയുടെ സഹോദരന്‍ കൂടിയായ അസ്‌ലമാണ് പിടിയിലായത്.

രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *