കൊച്ചി: കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാര്‍ നടപടിക്ക് തിരിച്ചടി. ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ സഹകരണ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ നടപടി.

വകുപ്പുതല അന്വേഷണവുമായി ഭരണ സമിതി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഭരണസമിതിക്ക് എതിരെയുണ്ടായ ക്രമക്കേട് ആരോപണം മുന്‍നിര്‍ത്തിയായിരുന്നു സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതിയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ച് സംഘം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ഭരണസമിതി ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ നീക്കം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഭരണസമിതി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *