തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. മുട്ടത്തറയിലുള്ള വിജിലൻസ് ഓഫീസിൽ ഹാജരായ സ്വപ്നയെ ഒരു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജിലൻസ്. ഇതിന്റെ ഭാഗമായി കേസിലെ പ്രതികളെ ഒന്നുകൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സ്വപ്ന, കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഹാജരായതെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *