കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കും. രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത്. വ്യോമയാന സഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ ജെബി മേത്തറുടെ ചോദ്യത്തിന് മറുപടിയായാണ് കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിവരം അറിയിച്ചത്. 2025നുള്ളില്‍ കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന് 39.23 ശതമാനം ഓഹരിയുണ്ട്. വ്യക്തികളും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി 35.33 ശതമാനം ഓഹരിയുണ്ട്. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 25.44 ശതമാനം ഓഹരിയും കണ്ണൂര്‍ വിമാനത്താവളത്തിലുണ്ട്. നിലവിലുള്ളതില്‍ കൂടുതല്‍ സ്വകാര്യ വത്കരണത്തിന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *