കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി. കേസില്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് തീരുമാനമെടുക്കാം. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.ആരുടെയും നിര്‍ബന്ധത്താലല്ല പരാതി പിന്‍വലിക്കുന്നതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികള്‍ എടുക്കാന്‍ കെല്‍സക്ക് നിര്‍ദേശം നല്‍കി. കൗണ്‍സിലിങ്ങിനു ശേഷം റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കണം. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. രണ്ടുപേരും ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തടസ്സം നില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *