കെ.പി. അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അനില്‍കുമാര്‍ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും സുധാകരന്‍ പറഞ്ഞു.ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല എന്ന നിരുത്തരവാദപരമായ വിശദീകരണമാണ് അനില്‍കുമാര്‍ നല്‍കിയതെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡി.സി.സി പുനസംഘടനയില്‍ പുതിയ പ്രസിഡന്റുമാരെ അധിക്ഷേപിക്കുന്ന തരത്തിലാണ് അനില്‍ കുമാര്‍ സംസാരിച്ചത്. സാധാരണ പ്രവര്‍ത്തകരായിരുന്നു പരാമര്‍ശം നടത്തിയതെങ്കില്‍ മനസിലാക്കാമായിരുന്നു. എന്നാല്‍ ഉന്നത സ്ഥാനത്ത് ഇരുന്ന അനില്‍കുമാര്‍ ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയത്. മാധ്യമങ്ങളോട് പറയാന്‍ വേണ്ടി ഇരുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *