പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതി സി.പി ഉസ്മാന്‍ പിടിയില്‍. മലപ്പുറത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശിയാണ് ഉസ്മാന്‍. തീവ്ര വിരുദ്ധ സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്.മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസുകളില്‍ പ്രതിയാണ് ഉസ്മാനെന്ന് പൊലീസ് പറഞ്ഞു. സിപി ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് രണ്ട് വര്‍ഷം മുന്‍പ് അലനും താഹയും പൊലീസ് പിടിയിലായത് അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാന്‍ ആണെന്നാണ് പൊലീസ് പറയുന്നത്.
ഉസ്മാന് വേണ്ടി പൊലീസ് വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *