പേനയിലെ മഷി ലീക്കായതിനെ തുടർന്ന് ക്ഷുഭിതനായി ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് പേനയിലെ മഷി പടര്‍ന്നത്. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
‘ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു’ എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളയുന്നതും ‘ഇതൊന്നും സഹിക്കാനാകില്ലെന്നു ചാള്‍സ് പിറുപിറുക്കുന്നതും വിഡിയോയില്‍ ഉണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജാവായ ചാള്‍സ് മൂന്നാമന്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി അസ്വസ്ഥനാകുന്ന വീഡിയോ നേരത്തേയും പുറത്തുവന്നിരുന്നു.
King Charles appears to lose temper at leaking pen: ‘Every stinking time’ pic.twitter.com/qsmXk4ts4l
— The Independent (@Independent) September 13, 2022
