റോഡിന്റെ ശോചനീയാവസ്ഥ; ബി.ജെ.പിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

കുന്ദമംഗലം: കാരന്തൂർ 20 ആം വാർഡിൽ പുളിയോളി _വെള്ളാരം കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴ വെച്ച് പ്രതിഷേധം. ബി.ജെപി 20 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധ പരിപാടി ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ സുധീർ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു.

. മാസങ്ങളായി തകർന്ന് സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന റോഡിലൂടെ നിരവധി സ്കൂൾ വാഹനങ്ങളും, ഇരു ചക്രവാഹനങ്ങളും കടന്നു പോകാറുണ്ട്. സഞ്ചാരികൾക്ക് അപകട ഭീഷണി ഉയർത്തുന്ന ഈ റോഡ് പ്രദേശവാസികൾക്ക് ഭയ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

മഴക്കാലത്ത് റോഡേതാണ് തോടേതാണ് എന്ന് തിരിച്ചറിയാത്ത സാഹചര്യമാണെന്നും ഇതിനെതിരെ നിരവധി തവണ നാട്ടുകാർ വാർഡ് മെമ്പറോടും, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലും പരാതിപെട്ടിട്ടും അധികാരികൾ നാളിതുവരെ കണ്ണു തുറന്നിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരുടെ ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്കും, 20 ആം വാർഡ് മെമ്പറുടെ വസതിയിലേക്കും ബി.ജെപി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിമെന്നും പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം താക്കീത് നൽകി.

മാമ്പ്ര ജിജേഷ് സ്വാഗതം പറഞ്ഞ പരിപാടിക്ക് ശിവാനന്ദൻ ഏറങ്ങാട്ട് മാമ്പ്ര സുനിൽകുമാർ , സുകുമാരൻ കെ കെ , ഷഫീക്ക്, അശോക് കുമാർ, ശ്യാംജിത്ത് മാമ്പ്ര, സിജോ മാത്യു, വിശ്വനാഥൻ , ചന്ദ്രൻ പുളിയോളി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *