കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ ഇന്ന് തെറ്റ് തിരുത്തൽ രേഖ സംബന്ധിച്ച പൊതു ചർച്ച തുടരും. ഇന്ന് ഏഴ് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

പാർലമെൻററി വ്യാമോഹത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും,,കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം പാർലമെൻററി വ്യാമോഹം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നും വിമർശനം ഉയർന്നു. അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് കഴിഞ്ഞദിവസം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. നേതൃത്വം അടഞ്ഞ അധ്യായമെന്നാണ് നേതാക്കൾ നിന്നും ലഭിക്കുന്ന സൂചന.

നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല തോറ്റത്. 2021ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും തോറ്റു. അപ്പോഴൊന്നും ഒരു തിരുത്തലും ഉണ്ടായില്ല – എന്നും വിമര്‍ശനമുണ്ട്. ഇഡി നീക്കം പിണറായിയെ ദുര്‍ബലപ്പെടുത്താന്‍ എന്നും രേഖയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയം പാളിയതില്‍ വിശദമായ പരാമര്‍ശം ഇല്ല. തളിപ്പറമ്പ് പയ്യന്നൂര്‍ മണ്ഡലങ്ങളുടെ പേരെടുത്ത് പറയാതെയായിരുന്നു റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *