നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. കേസിലെ നിര്‍ണായക സാക്ഷിയാണ് കൂറുമാറിയത്. കേസിലെ നിർണായക സാക്ഷിയായ അപ്പുണ്ണി കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഇന്നലെ ക്രോസ് വിസ്താരം നടത്തി. കേസില്‍ സാക്ഷി വിസ്താരം ശനിയാഴ്ചയും തുടരും.

കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ നടത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷൻ ഭാഗം ക്രോസ് വിസ്താരം പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി നീട്ടി നൽകിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *