കുന്ദമംഗലം: രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തുന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എൽ.ഡി.ഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥക്കെതിരെ കുറ്റവിചാരണ പദയാത്ര ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ എം. പി അശോകനും വൈസ് ക്യാപ്റ്റൻ എം ബാബു മോനും പതാക കൈമാറി.
ചെത്തുകടവിൽ നിന്നും പ്രയാണം ആരംഭിച്ച ജാഥ പെരുവഴിക്കടവ്, ചാത്തൻകാവ്, പൈങ്ങോട്ട്പുറം ഈസ്റ്റ്,പൈങ്ങോട്ട്പുറം വെസ്റ്റ്, പൈങ്ങോട്ട്പുറം ജ്വാല മുക്ക്, ചേരിഞ്ചാൽ,ഐ ഐ എം തുടങ്ങിയ സ്ഥലങ്ങളിൽ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി കാരന്തൂരിൽ സമാപിച്ചു.
കാരത്തൂരിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു.സി രാമൻ ഉദ്ഘാടന നിർവഹിച്ചു. ഡോ. ഹാരി പ്രിയ മുഖ്യപ്രഭാഷണം നടത്തി.കെ.മൂസ മൗലവി,അഷ്‌കർ ഫാറൂഖ്,
ഖാലിദ് കിളിമുണ്ട,ഒ ഉസ്സൈൻ,ഡി.സിസി സെക്രട്ടറിമാരായ വിനോദ് പടനിലം, അബ്ദുറഹ്മാൻ എടക്കുനി, എം. ധനീഷ് ലാൽ,മണ്ഡലം യു. ഡി. എഫ് കമ്മിറ്റി ചെയർമാൻ എം.പി കേളുക്കുട്ടി,എ ടി ബഷീർ,
അരിയിൽ മൊയ്‌ദീൻ ഹാജി,അരിയിൽ അലവി,സി.അബ്ദുൽ ഗഫൂർ,സി.വി സംജിത്ത്,
ടി.കെ ഹിതേഷ് കുമാർ,സുനിൽദാസ്. കെ പി ഷൗക്കത്തലി,ബാബു നെല്ലുളി, കെ എം റഷീദ്,എ. കെ ഷൌക്കത്ത്, തുടങ്ങിയവർ സംസാരിച്ചു. ഇന്ന് പിലാശ്ശേരി തുടങ്ങുന്ന ജാഥ പടനിലം സമാപിക്കും
