സംസ്ഥാനത്ത് സേവനം നല്‍കുന്ന 108 ആംബുലൻസുകളിലെ ജീവനക്കാരെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന ആബുലന്‍സ് ജീവനക്കാരെ കേസുകളില്‍ സാക്ഷിയാക്കുകയും നിരന്തരമായി പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ഇ.എം.ആര്‍.ഐ ഗ്രീൻ ഹെൽത്ത് സർവ്വീസിന്റെ പരാതി.കേസിൽ സാക്ഷിയാക്കുന്നു, ആംബുലന്‍സിലെ ലോഗ് ബുക്ക് വാങ്ങി വയ്ക്കുന്നു. നിരന്തമായി ജീവനക്കാർക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകേണ്ടി വരുന്നതിനാൽ ആംബുലന്‍സ് സർവ്വീസ് തടസ്സപ്പെടുന്നു. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട മാനസികമായി പ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് ഗ്രീൻ ഹെൽത്ത് സർവ്വീസിന്റെ ഓപ്പറേഷൻ വിഭാഗം മേധാവി നൽകിയ കത്തിൽ പറയുന്നത്.സംസ്ഥാനത്ത് 108 ആംബുലന്‍സുകളില്‍ പ്രതിദിനം 600 പേരെയെങ്കിലും ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. അപകടത്തിൽപ്പെടുന്നവരും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരും ആത്മഹത്യക്ക് ശ്രമിക്കുന്നവരുമൊക്കെ ഇവരില്‍ ഉള്‍പ്പെടും. ഇവരില്‍ പത്ത് പേരെങ്കിലും അജ്ഞാതരും ആയിരിക്കും. ഈ കേസുകളുടെ അന്വേഷണത്തിന്റെ പേരില്‍ അന്യായമായ പീഡനം ആംബുലന്‍സ് അനുഭവിക്കേണ്ടി വരുന്നുവെന്നാണ് ആക്ഷേപം. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന നിയമം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ ആംബുലൻസ് ജീവനക്കാരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ മാതൃക കേരളം കൊണ്ടുവരണമെന്നും ഉത്തരവ് ഇറക്കമെന്നുമാണ് 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ ആവശ്യം.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
