പുതുക്കുടി ഭരതന് സ്മാരക അംഗനവാടി കലോത്സവം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷം കുട്ടികളുടെ കലാപരിപാടികളാലും വേഷവിധാനങ്ങളാലും ശ്രദ്ധേയമായി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശബ്ന റഷീദ്, സി.ഡി.പി.ഒ കെ ജയശ്രീ, അംഗനവാടി വര്‍ക്കര്‍ പി അനുഷ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ജസീല ബഷീര്‍ സ്വാഗതവും അംഗനവാടി വര്‍ക്കര്‍ എ നിഷ നന്ദിയും പറഞ്ഞു.
