ഗാസയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി സൗദിയുടെ അഞ്ചാമത് വിമാനവുമെത്തി. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസയിലേക്കാണ് സൗദി അറേബ്യയിൽനിന്ന് പാർപ്പിട, ഭക്ഷണ സഹായങ്ങളുമായി അഞ്ച് വിമാനങ്ങൾ ഇതുവരെ എത്തിയത്. നേരിട്ട് ഗാസയിലെത്താൻ കഴിയാത്തതിനാൽ ഈജിപ്റ്റിലെ അൽഅരീഷ് വിമാനത്താവളത്തിലാണ് വിമാനങ്ങളെല്ലാം സാധനങ്ങളെത്തിച്ചത്. അങ്ങനെയെത്തിയ സാധനങ്ങൾ വഹിച്ച ആദ്യ വാഹനവ്യൂഹം ഗാസയിലേക്ക് പോകാൻ ഞായറാഴ്ച ഈജിപ്റ്റിെൻറ റഫ അതിർത്തി കടന്നു.ഗാസയിലെ ജനതക്ക് ആശ്വാസം നൽകുന്നതിന് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെയും നിർദേശത്തെ തുടർന്ന് ആരംഭിച്ച ജനകീയ കാമ്പയിനിെൻറ ഭാഗമായാണ് ദുരിതാശ്വാസ സഹായം എത്തിക്കുന്നത്. പലസ്തീൻ ജനതക്ക് സഹായങ്ങൾ വഹിച്ചുള്ള ആദ്യ വിമാനം നവംബർ ഒമ്പതിനാണ് റിയാദിൽനിന്ന് പറന്നുയർന്നത്. ഈജിപ്തിലെ അൽഅരീഷ് വിമാനത്താവളത്തിലെത്തിച്ച 35 ടൺ വസ്തുക്കളാണ് റഫ അതിർത്തി വഴി നിരവധി ട്രക്കുകളിലായി ഗാസയിലേക്ക് പ്രവേശിച്ചത്. ഇതിനകം അഞ്ച് വിമാനങ്ങളിലായി ടൺകണക്കിന് പാർപ്പിട, ഭക്ഷണ വസ്തുക്കൾ കിങ് സൽമാൻ റിലീഫ് സെൻറർ വഴി ഇൗജിപ്തിലെത്തിച്ചു. ആവശ്യകതയും പ്രവേശന സാധ്യതകളുമനുസരിച്ച് കുടുതൽ സഹായങ്ങൾ അയക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. കപ്പൽ വഴി സഹായങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *