ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികൾ ചാലപ്പുറം ഗവ. എൽ പി സ്കൂളിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വിദ്യ നുകരുന്ന പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് ഓരോ വിദ്യാർത്ഥികളുമെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അത്തോളി ജി.യു.പി എസിലെ വിദ്യാർത്ഥിനി എസ്.ആർ ജ്യോതിക അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊവിഡൻസ് എൽ.പി സ്കൂൾ വിദ്യാർത്ഥിനി വേദ തുഷാജ് ശിശുദിന സന്ദേശം നൽകി. ചാലപ്പുറം ഗവ.എൽ.പി സ്കൂൾ പ്രധാനധ്യാപകൻ മനോജ്കുമാർ ശിശുദിന സ്റ്റാമ്പ് പ്രകാശിപ്പിച്ചു.ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് വി.സുന്ദരൻ, ട്രഷറർ കെ വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.ടി ജിഷ, കെ.എൻ ബാബു, സുനിൽ കാവുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി.ശ്രീദേവ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ സുധീർ കുമാർ നന്ദിയും പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
