തിരുവനന്തപുരം: നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. എൻ കെ ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിയായ ഡോക്ടർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് പ്രതിയുടെ വാദം.

ബിനു ഒ പി യിൽ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടർ ചികിത്സ തേടിയെത്തിയിരുന്നു. ബിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും. സർജനായ ബിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമിൽ ഉച്ചയ്ക്കുശേഷം എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിജി ഡോക്ടറുടെ പരാതിയിൽ ബിനുവിനെതിരെ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *