തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്. അഴീക്കോട് ഹോട്ടലിലാണ് സംഭവം നടന്നിരിക്കുന്നത്. രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹോട്ടലിലെ 3 ജീവനക്കാർക്കാണ് പരിക്കേറ്റത്. അതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്നവിവരം. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *