തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാപ്പിളപ്പാട്ട് വേദിയാണ് മനോഹരമായ ഇശലുകളുടെ വൈവിധ്യം നിറഞ്ഞ മുഹൂർത്തങ്ങൾക്ക് സാക്ഷിയായത്. എച്ച് എസ് വിഭാഗത്തിലും എച്ച് എസ് എസ് വിഭാഗത്തിലും മാപ്പിളപ്പാട്ട് മത്സരത്തിൽ അധ്യാപകനും എഴുത്തുകാരനുമായ ഫസൽ കൊടുവള്ളിയുടെ വരികളാണ് ഏറെ കുട്ടികളും പാടി കേട്ടത്.

‘ഫ്ലവേർ സ് .ടി വി ടോപ്സിംഗർ റിയാലിറ്റി ഷോയിലെ വിന്നറും, എറണാകുളം കൊങ്ങോറപ്പള്ളി.ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ ശ്രീനന്ദാണ് ഫസലിൻ്റെ കർബല ഖിസയിൽ നിന്നും എടുത്ത മുഹ്സിൻ കുരിക്കൾ ഈണം നൽകിയ “കർബ്ബല രണാങ്കണത്തിൻ ഖിസയിത് കഠിനർ ഖബീൽ കളെ “
എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് ആലപിച്ച് മിന്നും താരമായത്.

ഇവർ തുടർച്ചയായി മൂന്നാം തവണയാണ് ഫസലിൻ്റെ പാട്ടുമായി സംസ്ഥാന, കലോത്സവത്തിനെത്തുന്നത്. ഇടുക്കി ജി വി എച്ച്എസ് നെടുങ്കണ്ടത്തിലെ സിജ്നയും, ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് പെരിങ്ങോട് എച്ച്.എസ്.എസ് ലെ ഷെമിൽ, വെട്ടനാട് ജി.വി.എച്ച് .എ. സ് ലെ അജ്സൽ തുടങ്ങിയവർ ആലപിച്ചത് ഫസലിൻ്റെ ഖിസ്സത്തു ഹിജ്റയിലെ വരികളാണ്.

“ദൂതരാം നബി ഒരു ദിനം തിരുബൈത്തിൽ തരം നൗമിൽ ” എന്ന് തുടങ്ങുന്ന പ്രാവചകൻ മുഹമ്മദ് നബിയുടെ ഹിജ്റാ പുറപ്പാടിൻ്റെ രംഗ ചരിതം സദസ്സിനെ കോരിത്തരിപ്പിച്ചു. ഈ ഗാനം കഴിഞ്ഞ വർഷവും മാപ്പിളപ്പാട്ട് മത്സരത്തിൽ ശ്രദ്ധേനേടിയിരുന്നു. തൃശൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ. യാദവ് വിജയനും, പാലക്കാട് കേരളശ്ശേരി എച്ച്.എസ്.എസ് ലെ ശ്രീഹരി (ടോപ്പ് സിംഗർ) ആലപിച്ചത്.
ഫസലിൻ്റെ തന്നെ ഉഹ്ദ് സബീനയിലെ “ബദർ ബെഞ്ചക്കളംബിണ്ടപ്പോരിൽ പരാഭൂതർ ബശത്തോടെ ” എന്ന് തുടങ്ങുന്ന ഗാനമായിരുന്നു.

മലപ്പുറം ജി എച്ച് എസ് എസ് വാണിയമ്പലം സ്കൂളിലെ ശ്രേയ, ചെങ്ങന്നൂർ വൺമണി എം.ടി.എച്ച്.എസ് ലെ അശ്വിൻ പ്രകാശും ആലപിച്ച തൃക്കല്യാണ മാലയിലെ “ചെമ്മലർ നബി ചെഞ്ചലർ സഖി ” എന്ന ഗാനവും വേദിയെ കുളിരണിയിപ്പിച്ചു. സദസിൽ ഗാന രചയിതാവിൻ്റെ സാനിധ്യം മത്സരാർത്ഥികളെയും
പാട്ടാസ്വാദകരെയും ഏറെ സന്തോഷിപ്പിച്ചു.

കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ അനൗൺസർ കൂടിയായി സേവനം ചെയ്യുന്ന ഫസലിന് , മോയിൻകുട്ടി വൈദ്യരുടെ ശൈലിയിൽ മാപ്പിളപ്പാട്ടുകൾക്ക് രചന നിർവ്വഹിക്കാനാണ് ഏറെ ഇഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *