തൃശൂർ: കേരള സ്‌കൂൾ കലോത്സവം ഹയർ സെക്കന്ററി ലളിത ഗാനത്തിൽ അശ്വിൻ പ്രകാശ് MTHSS – വെണ്മണി എ ഗ്രേഡ് സ്വന്തമാക്കി. ഗാനരചയിതാവും സംഗീത സംവിധായകനുമായ അച്ഛൻ ശ്രീ വെണ്മണി പ്രകാശ് കുമാർ രചിച്ച് സംഗീതം നൽകി വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലം പ്രതിപാദിക്കുന്ന ഗാനം മധുരമായി ആലപിച്ചാണ് അശ്വിൻ മുന്നിലെത്തിയത് . ഇത് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി .
2000 – ൽ തൊടുപുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘ സഹ്യൻ്റെ സാനുവിൻ സാന്ത്വനം തേടും ‘ എന്ന ഗാനത്തിലൂടെ ഒന്നാം സ്ഥാനം നേടിയ അകാലത്തിൽ പൊലിഞ്ഞു പോയ തൻ്റെ ശിഷ്യൻ Dr . പി.ബിബിനോടുള്ള ആദരസൂചകമായി, 2024-ൽ കൊല്ലത്തു വെച്ചുനടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ അതേഗാനം വേദിയിൽ പാടി അശ്വിൻ ഒന്നാമതെത്തിയിരുന്നു.
