തീവ്രവ്യാപനശേഷിയുള്ള മാർബർ​ഗ് വൈറസ് ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).എബോളയ്ക്ക് സമാനമായ ഈ വൈറസ് ബാധിച്ച് ഒമ്പതു പേർ മരിച്ചതായും ലോകാരോ​ഗ്യസംഘടന റിപ്പോർട്ട് ചെയ്തു. നിലവിൽ പതിനാറ് പേർക്കു കൂടി രോ​ഗം ബാധിച്ചതായാണ് സംശയിക്കുന്നത്. രോ​ഗലക്ഷണങ്ങളുള്ള ഇരുനൂറോളം പേരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. അയൽരാജ്യമായ കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.പനി, ക്ഷീണം, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയെ സഹായിക്കുന്നതിനായി ഔദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോാകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും. കടുത്ത പനിയും തലവേദനയുമായി പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ഹെമറേജിക് ഫീവറിന് കാരണമാകുന്ന ​മാരകമായ വൈറസാണിത്. രോ​ഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമനി, ബെൽ​ഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ മാർബർ​ഗ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോ​ഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലിൽ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുത​ഗതിയിലായിരിക്കും. രോ​ഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ രോ​ഗം ബാധിക്കും. ഈ സ്രവങ്ങൾ‌ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോ​ഗവ്യാപനമുണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *