വെജിറ്റേറിയൻ ഹോട്ടലിൽ വന്ന് മുട്ടദോശ ചോദിച്ചു, കിട്ടാത്തതിനാൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. അമ്പത്തൂരിൽ പൂന്തമല്ലിക്ക് അടുത്തായി സെമ്പാരമ്പാക്കം പ്രദേശത്ത് ഹോട്ടൽ നടത്തുന്ന പ്രിൻസിനാണ് (45) പരുക്കേറ്റത്. സ്ഥിരം മോഷ്ടാക്കളായ മൂന്നംഗസംഘമാണ് അക്രമത്തിന് പിന്നിൽ
അക്രമികളായ മണികണ്ഠൻ, ശശികുമാർ, മുത്തു എന്നിവരെ പൊലീസ് പിടികൂടി. മറ്റൊരു ചായക്കടയിലും ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു. മദ്യപിച്ചെത്തിയ മൂവരും ഭക്ഷണത്തിന് പണം നൽകാൻ വിസമ്മതിക്കുകയും കത്തി ഉപയോഗിച്ച് കടയിലെ സാധനങ്ങൾ തകർക്കുകയും ചെയ്യുകയായിരുന്നു.സെമ്പാരമ്പാക്കം വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന ഇവർ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. പൊലീസ് പിടികൂടുന്നതിനിടയിൽ മൂവരുടെയും കൈകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *