വിനോദ സഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധു മിലന്‍ (22) മുഹമ്മദ്ദ് ഷാന്‍ (20) ഡിനില്‍ (22) എന്നിവരെ എസ്‌ഐ സാഗറിന്റെ നേത്യത്വത്തില്‍ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കള്‍ സിയാദിന്റെ ബസിൽ ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കുവാന്‍ എത്തി. വൈകുന്നേരം ആറുമണിയോടെ എത്തിയ സംഘം സമീപത്തെ ഹില്‍ടോപ്പ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. അവിടുന്ന് ചായക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് വിനോദ സഞ്ചാരികളുടെ സംഘത്തിലെ ആളുകളും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം കാലിയാക്കി. തിരികെ പോയ വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാരുടെ സംഘം ഇരുചക്ര വാഹനങ്ങളിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
യെല്ലപ്പെട്ടിയിലെത്തിയ ബസിനെ തടഞ്ഞ് വെച്ച് വിനോദസഞ്ചാരികളെയും ബസിന്‍റെ ജീവനക്കാരേയും ബസിന് പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലേക്ക് മടങ്ങിപ്പോയ സംഘം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എട്ടുപേരടങ്ങുന്ന സംഘത്തിലെ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിയാദിന് കഴുത്തിലും അര്‍ഷിദിന് മൂക്കിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *