കോഴിക്കോട് : 37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. വില്യാപ്പള്ളി സ്വദേശി ഫിറോസി(45)നെ ആണ് എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസ് പരിസരത്തു നിന്നു സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കർണാടകയിൽ നിന്ന് നഗരത്തിൽ ലഹരിമരുന്ന് എത്തിച്ചതായി സൂചന ലഭിച്ചതിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 37 കിലോ കഞ്ചാവുമായി യുവവാവ് അറസ്റ്റിലായത്. സംശയം തോന്നി ചോദ്യം ചെയ്തതിൽ കാറിൽ സൂക്ഷിച്ച 2 കിലോ കഞ്ചാവ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്. പ്രതി വാടകയ്ക്ക് താമസിക്കുന്ന വളയനാട് പോത്തഞ്ചേരിത്താഴത്തെ വീട്ടിൽ നിന്നു 35 കിലോ കഞ്ചാവും 760 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.
