കണ്ണൂര്‍: തനിക്കെതിരേയുള്ള ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കും വക്കീല്‍ നോട്ടീസ് അയച്ചു.തളിപ്പറമ്പിലെ അഭിഭാഷകനായ അഡ്വ. നിക്കോളസ് ജോസഫ് മുഖേനയാണ് സ്വപ്‌നയുടെ ബംഗളൂരു മേല്‍വിലാസത്തിലും വിജേഷ് പിള്ളയുടെ കണ്ണൂര്‍ കടമ്പേരിയിലെ വിലാസത്തിലും ഇന്ന് നോട്ടീസ് അയച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം വി ഗോവിന്ദന് 50 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെന്നും നാളിതുവരെ ഇത്തരമൊരു ആരോപണം രാഷ്ട്രീയ എതിരാളികള്‍ പോലും ഉയര്‍ത്തിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. വിജേഷ് പിള്ള എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരമോരു ആരോപണം ഉന്നയിച്ചതുവഴി തന്റെ പൊതുപ്രവര്‍ത്തനത്തിലും വ്യക്തിപരമായും കോട്ടം സംഭവിച്ചതായും നോട്ടീസില്‍ ഗോവിന്ദന്‍ മാഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *