കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്താണ് നടിയുടെ പക്കല്‍നിന്ന് പ്രതി 37 ലക്ഷം രൂപ തട്ടിയെടുത്തത്. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്ലാറ്റില്‍ താമസിക്കുന്ന യാസര്‍ ഇക്ബാലിനെയാണ് (51) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്.
130 കോടി വായ്പയായി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ നടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് 37 ലക്ഷം രൂപ നടിയില്‍ നിന്ന് സംഘം കൈക്കലാക്കി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വെച്ചായിരുന്നു പണമിടപാട്. ലക്ഷങ്ങള്‍ കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെയാണ് നടി പൊലീസിനെ സമീപിച്ചത്.