പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകനെ കാറുകളിലെത്തിയ അജ്ഞാത സംഘം വെട്ടി കൊന്നു. കുത്തിയതോട് സ്വദേശി സുബൈറാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1: 30ന് ജുമാ നമസ്കാരം കഴിഞ്ഞ് ബൈക്കിൽ പിതാവിനോടൊത്ത് മടങ്ങുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ അജ്ഞാത സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. പുറകിലിരുന്ന പിതാവ് ദൂരേക്ക് തെറിച്ചു വീണു. ഇതിനിടെ സുബൈറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കസബ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ആക്രമണം നടന്നത്.
ഇതേ സമയം, നേരത്തെ നടന്ന ഒരു കേസിന്റെ പ്രതികാരമാണ് കൊലപാതമെന്നാണ് എസ് ഡി പി ഐ ഉയർത്തുന്ന ആരോപണം. . രാഷ്ട്രീയ വൈരത്താലുള്ള കൊലപാതകമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സഞ്ജിത്തിന്റെ കാര്‍ അവിടെ ഉപേക്ഷിച്ച് പോയത് തന്നെ ആ കൊലപാകത്തിന് പകരം വീട്ടിയെന്ന നിലയിലാണ്. അതുകൊണ്ടാണ് ഇത് രാഷ്ട്രീയ കൊലപാതകമെന്ന് പറയാന്‍ കാരണമെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *