ഈ ഐ പി എൽ സീസണോടെ ധോണി വിരമിക്കുമെന്നുറപ്പാണെന്ന് സഹ താരം കേദാർ ജാദവ്. ഇത് ധോണിയുടെ അവസാന സീസൺ ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഇപ്പോൾ കളിക്കുന്നത് ആരാധകർ മിസ് ചെയ്യരുതെന്നും ന്യൂസ് 18 ക്രിക്കറ്റ്നെക്സ്റ്റിന് നൽകിയ അഭിമുഖത്തിൽ കേദാർ പറഞ്ഞു.

“ഒരു താരമെന്ന നിലയിൽ ഐപിഎലിൽ ധോണിയുടെ അവസാന സീസണാവും ഇതെന്ന് ഞാൻ 2000 ശതമാനം ഉറപ്പിച്ചുപറയുന്നു. ജൂലായിൽ ധോനിക്ക് 42 വയസാവും. ഇപ്പോഴും മാച്ച് ഫിറ്റാണെങ്കിലും അദ്ദേഹവും ഒരു മനുഷ്യനാണ്. ഇത് അദ്ദേഹത്തിൻ്റെ അവസാന സീസണാവുമെന്ന് എനിക്ക് തോന്നുന്നു. ആരാധകർ അദ്ദേഹം ഇപ്പോൾ കളിക്കുന്നതൊന്നും മിസ് ചെയ്യരുത്. അദ്ദേഹം ഫീൽഡിലുള്ള എല്ലാ പന്തുകളും ആരാധകർ കാണണം.”- ജാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *