ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപെട്ട് കുട്ടികളുൾപ്പെടെ ഏഴുപേരെ കാണാതായി. ഇന്നലെ രാവിലെ നർമദ നദിയിലെ പൊയ്ച്ച ഭാഗത്ത് കുളിക്കാനിറങ്ങിയ എട്ടംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി എൻഡിആർഎഫ് സംഘം തിരച്ചിൽ തുടരുകയാണ്. അതേസമയം, നർമ്മദ നദിയുടെ ഒഴുക്കുള്ള ഭാഗമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്.കാണാതായവരിൽ ആറു പേരും 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ്. ഭരത് ബദാലിയ (45), അർണവ് ബദാലിയ, മിത്രാക്ഷ ബദാലിയ(15), വ്രാജ് ബദാലിയ(11), ആര്യൻ ജിഞ്ജല(7), ഭാർഗവ് ഹാദിയ(15), ഭവേഷ് ഹാദിയ( 15) എന്നിവരെയാണ് കാണാതായത്. സൂറത്തിൽ നിന്നും കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിനായി എത്തിയ 17 അംഗ സംഘത്തിലുള്ളവരാണ് അപകത്തിൽപെട്ടത്. സൂറത്തിൽ നിന്നും വാടോദരയിൽ നിന്നും കൂടുതൽ ദൗത്യ സംഘങ്ങൾ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അടുത്തിടെ നർമ്മദ ജില്ലാ ഭരണകൂടം ലൈസൻസില്ലാതെ ബോട്ട് ഓടിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോഴും ലൈസൻസില്ലാതെ ബോട്ടുകൾ ഓടിക്കുന്നത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *