
നിയന്ത്രണം വിട്ട ലോറിക്ക് അടിയിൽപ്പെട്ട് യുവതി അത്ഭുതകരമായ രക്ഷപ്പെട്ടു. പെരിങ്ങളം മെഡിക്കൽ കോളജ് റോഡിൽ സി.ഡബ്ല്യു.ആര്‍.ഡി എം കയറ്റത്തിലാണ് സംഭവം. ലോഡുമായി പോകുന്ന ടിപ്പർ ലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് പോകുകയായിരുന്നു.
യുവതി സ്കൂട്ടർ പിറകോട്ട് എടുത്തെങ്കിലും ലോറിയുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ സ്കൂട്ടറിൽ ലോറിയിടിച്ച് സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു. സ്കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്.യുവതി ആശുപത്രിയിൽ ചികിത്സ തേടി.അപകടകാരണം ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകും.