ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ പാകിസ്ഥാന്‍. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനടക്കമുള്ള ഭീകരവാദികളുടെ കുടുംബങ്ങള്‍ക്കാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ സേന തകര്‍ത്ത ജെയ്ഷെ മുഹമ്മദിന്റെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മാണം നടത്താനുള്ള ആലോചനയും പുരോഗമിക്കുകയാണ്. അതേസമയം ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരവാദികളെ വധിച്ചെന്ന് സൈന്യം സ്ഥിരീകരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഭീകരവാദികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് പാക്ക് സര്‍ക്കാരിന്റെ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ നഷ്ടപരിഹാര തുക നല്‍കുന്ന കാര്യം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.